ജി.സി.ഡി.എയ്‌ക്കെതിരെ വിജിലൻസ് അന്വേഷണം തുടങ്ങി

കൊച്ചി : ഉമ തോമസ് എം.എല്‍.എയുടെ അപകടത്തിന് ഇടയാക്കിയ മെഗാ നൃത്തപരിപാടിക്ക് കലൂർ ജവർലാല്‍ നെഹ്‌റു സ്റ്റേഡിയം വിട്ടുനല്‍കിയതിലും സുരക്ഷാവീഴ്ചയിലും വെട്ടിലായ ജി.സി.ഡി.എയ്‌ക്കെതിരെ (ഗ്രേറ്റർ കൊച്ചിൻ ഡെവലപ്പ്മെന്റ് അതോറിറ്റി) വിജിലൻസ് അന്വേഷണം തുടങ്ങി.വിജിലൻസ് എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ടെന്ന് ചെഷയർ

സംഭവത്തില്‍ പരാതിക്കാരനായ വിവരാവകാശ പ്രവർത്തകനും കടവന്ത്ര സ്വദേശിയുമായ ചെഷയർ ടാർസിന്റെ മൊഴി രേഖപ്പെടുത്തി. കഴിഞ്ഞദിവസമാണ് അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നല്‍കിയത്.മെഗാ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട രേഖകളെല്ലാം വിജിലൻസിന് കൈമാറിയിട്ടുണ്ടെന്ന് ചെഷയർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്റ്റേഡിയം വിട്ടുകൊടുക്കാൻ തീരുമാനിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ട്. സ്റ്റേഡിയം വിട്ടുനല്‍കേണ്ടതില്ലെന്ന് ജി.സി.ഡി.എ എസ്റ്റേറ്റ് വിഭാഗം തീരുമാനിച്ചിരുന്നു. 2025 ഏപ്രില്‍വരെ സ്റ്റേഡിയം കേരള ബ്ലാസ്റ്റേഴ്‌സിന് നല്‍കിയിരിക്കുകയാണ്. ടർഫ് അന്താരാഷ്ട്ര നിലവാരത്തില്‍ സജ്ജീകരിച്ചതാണ്. എന്നിട്ടും സ്റ്റേഡിയം പരിപാടിക്ക് നല്‍കിയതില്‍ ദുരൂഹതയുണ്ടെന്നാണ് പരാതി.

സുരക്ഷാവീഴ്ച കണ്ടെത്തിയിരുന്നു.

പൊലീസും അഗ്‌നിരക്ഷാസേനയും പൊതുമരാമത്ത് വകുപ്പും ചേർന്ന് നടത്തിയ പരിശോധനയില്‍ സംഘനൃത്തവേദിയില്‍ സ്‌റ്റേജ് അടക്കമുള്ള സുരക്ഷാവീഴ്ച കണ്ടെത്തിയിരുന്നു. വേദിക്ക് ആവശ്യമായ ബലം ഉണ്ടായിരുന്നില്ലെന്നും വേദിക്കുസമീപം അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ വൈദ്യസഹായം ഉണ്ടായിരുന്നില്ലെന്നതടക്കമാണ് കണ്ടെത്തല്‍

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →