പോഷ് ആക്‌ട് : തൊഴിലിടങ്ങളില്‍ 2025 മാർച്ച്‌ എട്ടിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി

ഇടുക്കി: തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള പോഷ് ആക്‌ട് ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ പത്തിലധികം ജീവനക്കാരുള്ള സർക്കാർ, സർക്കാരിതര തൊഴിലിടങ്ങളില്‍ മാർച്ച്‌ എട്ടിന് മുമ്പ് ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് ജില്ലാ കളക്ടർ വി.വിഗ്‌നേശ്വരി അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ ചേർന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അവർ

പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവർക്ക് കളക്ടറേറ്റിലുളള ജില്ലാതലസമിതിക്ക് പരാതി നല്‍കാം

വനിതാ ശിശുവികസന വകുപ്പിന്റെ പോഷ് കംപ്ലയൻസ് പോർട്ടല്‍ posh.wcd.kerala.gov.in ലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. പത്തില്‍ താഴെ ജീവനക്കാരുള്ള പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ സ്ത്രീ ജീവനക്കാർ, അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ എന്നിവർക്ക് കളക്ടറേറ്റില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതലസമിതിക്ക് പരാതി നല്‍കാം. അതിഥി തൊഴിലാളികള്‍ ജില്ലയിലെത്തി മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തൊഴില്‍ വകുപ്പില്‍ രജിസ്റ്റർ ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ തൊഴില്‍ വകുപ്പിന് യോഗം നിർദേശം നല്‍കി. നിലവില്‍ അയ്യായിരത്തോളം അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. തേയിലത്തോട്ടങ്ങളിലും മറ്റും ഇവർക്കായി ഏർപ്പെടുത്തിയിട്ടുള്ള സൗകര്യങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കണമെന്നും നിർദ്ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →