പി ജയരാജന്റെ വിവാദ ജയില്‍ സന്ദർശനം ന്യായീകരിച്ച്‌ മുഖ്യമന്ത്രി

തിരുവനന്തപുരം : രാഷ്ട്രീയ പ്രവർത്തകർ ജയിലില്‍ കിടക്കുമ്പോള്‍ നേതാക്കള്‍ കാണുന്നത് സ്വാഭാവികമാണെന്ന് മുഖ്യമന്ത്രി. പെരിയ കൊലക്കേസ് പ്രതികളെ പി ജയരാജൻ ജയിലില്‍ സന്ദർശിച്ചതാണ് മുഖ്യമന്ത്രി ന്യായീകരിച്ചത്. സംഭവം ഗൗരവത്തോടെ കാണുന്നില്ലായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.

രാഷ്ട്രീയ കൊലപാതകങ്ങള്‍ ഉണ്ടാകാൻ പാടില്ല എന്നതാണ് സർക്കാരിൻ്റെ നിലപാട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ദൃഡനിശ്ചയത്തോടെയുള്ള നിലപാടാണ് ഇതിന് വേണ്ടത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതില്‍ സഹകരിക്കുന്നുണ്ട്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ നീതിയുക്തവും സുതാര്യവുമായ അന്വേഷണം നടത്തും.ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം ഉത്തരം നല്‍കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →