പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡ

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിനു വരുന്ന പ്രവാസികളുടെ ശബ്ദം പാർലമെന്‍റിലെത്തിക്കാൻ പ്രതിനിധിയെ വേണമെന്ന് ആവശ്യം.
വിദേശകാര്യവുമായി ബന്ധപ്പെട്ട പാർലമെന്‍ററി സമിതി യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി ദീപേന്ദർ സിംഗ് ഹൂഡയാണ് ഈ നിർദേശം മുന്നോട്ടുവച്ചത്. വിദേശത്തു കഴിയുന്ന പൗരന്മാർക്കായി ഇറ്റലി ഉള്‍പ്പെടെ രാജ്യങ്ങളിലെ നിയമനിർമാണ സഭകളില്‍ പ്രതിനിധികളെ നിയോഗിച്ചിട്ടുണ്ടെന്ന് ഹൂഡ ചൂണ്ടിക്കാട്ടി.

വിദേശ ഇന്ത്യക്കാർ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളും ശശി തരൂരിന്‍റെ നേതൃത്വത്തിലുള്ള സമതിയില്‍ ചർച്ചാവിഷയമായി. കേരളത്തില്‍ നിന്ന് നോർക്ക റൂട്ട്സ്, പഞ്ചാബ് സർക്കാരിന്‍റെ വിദേശകാര്യവിഭാഗം ഉള്‍പ്പെടെ സമിതി യോഗത്തില്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →