യുഎസ് പ്രസിഡന്റ് ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ

വാഷിംഗ്ടണ്‍: ജനുവരി 20ന് യുഎസ് പ്രസിഡന്‍റായി അധികാരമേറ്റ ട്രംപിനെ അഭിനന്ദിച്ച്‌ ഫ്രാൻസിസ് മാർപാപ്പ ഔദ്യോഗിക ടെലിഗ്രാം സന്ദേശമയച്ചു.എല്ലാവരെയും സ്വീകരിക്കുന്ന അവസരങ്ങളുടെ നാടായി അമേരിക്ക നിലനില്‍ക്കട്ടേയെന്നു പ്രാർഥിക്കുന്നതായി മാർപാപ്പ പറഞ്ഞു. ട്രംപിന്‍റെ നേതൃത്വത്തില്‍ അമേരിക്കൻ ജനത അഭിവൃദ്ധി പ്രാപിക്കുമെന്നും വിദ്വേഷത്തിനും വിവേചനത്തിനും മാറ്റിനിർത്തലിനും ഇടമില്ലാത്ത സമൂഹമായി വളരുമെന്നുമാണ് പ്രതീക്ഷയെന്നും മാർപാപ്പ പറഞ്ഞു.

കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള ട്രംപിന്‍റെ തീരുമാനം നാണക്കേടാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി

അതേസമയം, കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാനുള്ള ട്രംപിന്‍റെ തീരുമാനം നാണക്കേടാണെന്നും മാർപാപ്പ ചൂണ്ടിക്കാട്ടി. ഈ തീരുമാനം കാരണം, നയാപൈസയില്ലാതെ ഒരുപാട് പ്രശ്നങ്ങളില്‍ നട്ടംതിരിയുന്ന പാവങ്ങളെ കൂടുതല്‍ ദരിദ്രനാക്കും. ഇതുകൊണ്ട് ഒരു നേട്ടവുമില്ല. ഇതല്ല പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വഴി. കാര്യങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെയല്ലെന്നും മാർപാപ്പ പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →