കണ്ണൂർ : പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ 25 ദിവസം പ്രായമുള്ള കുഞ്ഞിന്‍റെ കാലില്‍ സൂചി തറച്ചുകയറിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി. കുഞ്ഞിന്റെ പിതാവിന്റെ പരാതിയില്‍ ഡോക്ടർക്കും നേഴ്സിനുമെതിരെ കേസെടുത്തു. പരിയാരം പൊലീസാണ് കേസെടുത്തത്.
വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാനും തുടങ്ങിയിരുന്നു.
2024 ഡിസംബർ . 24 നായിരുന്നു കുട്ടിയുടെ അമ്മയുടെ പ്രസവം. കുഞ്ഞ് ജനിച്ച് രണ്ടാം ദിവസം കുത്തിവെപ്പ് എടുത്തിരുന്നു. അന്നുമുതല്‍ കുഞ്ഞ് നിർത്താതെ കരയുകയും അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തതായി മാതാപിതാക്കള്‍ പറയുന്നു. കുഞ്ഞിന് വാക്സിനേഷൻ എടുത്ത ഭാഗത്ത് കുരുപോലെ വന്ന് പഴുക്കാനും തുടങ്ങിയിരുന്നു
കുഞ്ഞിന്റെ തുടയില്‍ നിന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷണം കണ്ടെത്തി
പിന്നീട് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ തുടയില്‍ നിന്ന് മൂന്ന് സെന്‍റീമീറ്റർ നീളമുളള സൂചിക്കഷണം കണ്ടെത്തിയത്. തുടയില്‍ പഴുപ്പ് ബാധിച്ചു തുടങ്ങിയിരുന്നു. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുത്തപ്പോള്‍ വന്ന പിഴവാണെന്ന് കാട്ടി പെരിങ്ങോം സ്വദേശിയായ പിതാവ് ശ്രീജു മുഖ്യമന്ത്രിക്കും പരാതി നല്‍കി.തുടർന്നാണ് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ, നഴ്സിംഗ് സ്റ്റാഫ് എന്നിവർക്കെതിരെ കേസെടുത്തത്
