തിരുവനന്തപുരം: ജീവനക്കാരും അധ്യാപകരും പ്രഖ്യാപിച്ച സമരത്തെ നേരിടാനായി ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി.ബുധനാഴ്ച പ്രതിപക്ഷ സംഘടനകളും സിപിഐയുടെ സംഘടനയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അനധികൃതമായി ജോലിക്ക് ഹാജരാകാതെ ജീവനക്കാർ പണിമുടക്കില്‍ പങ്കെടുക്കുന്നത് ഡയസ് നോണ്‍ ആയി കണക്കാക്കും.
ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചത്
ക്ഷാമബത്ത, ശമ്പള പരിഷ്കരണം, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക, പ്രഖ്യാപിച്ച ഡിഎയുടെ 78 മാസത്തെ കുടിശിക തുടങ്ങിയ ആനുകൂല്യങ്ങള്‍ തടഞ്ഞ സർക്കാർ നിലപാടാണ് പണിമുടക്കിലേക്ക് നയിച്ചത്