രാഹുല്‍ ഈശ്വറിനെതിരെ കേസെടുത്തുവെന്ന് യുവജന കമ്മീഷൻ

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തുവെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം. ഷാജർ. രാഹുല്‍ ഈശ്വർ അതിജീവിതകളെ ആക്ഷേപിക്കുന്നുവെന്ന പരാതിയില്‍ പോലീസ് മേധാവിയോട് റിപ്പോർട്ട് തേടിയെന്നും എം ഷാജർ പറഞ്ഞു. രാഹുല്‍ ഈശ്വറിനെതിരെ ദിശ എന്ന സംഘടന പരാതി നല്‍കിയിരുന്നു.

അതിജീവിതകളെ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയില്‍ പങ്കെടുപ്പിക്കരുത്

സ്ത്രീത്വത്തെ നിരന്തരമായി വാർത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമർശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ നടി ഹണി റോസിന്റെ വസ്ത്രധാരണത്തെ വിമർശിച്ച്‌ കൊണ്ട് രാഹുല്‍ ഈശ്വർ നിരവധി തവണ രംഗത്ത് വന്നിരുന്നു. അതിജീവിതകളെ ചാനല്‍ ചർച്ചയില്‍ അപമാനിക്കുന്ന പാനലിസ്റ്റുകളെ ചർച്ചയില്‍ പങ്കെടുപ്പിക്കരുതെന്ന് യുവജനകമ്മീഷൻ അദ്ധ്യക്ഷൻ ഷാജർ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →