തിരുവനന്തപുരം: തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനത്തെ 6 ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധി നല്‍കിയത്.
.നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്ത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ള അവധിയാണ് ഇത്. അത് കൊണ്ട് തന്നെ , സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കലണ്ടറില്‍ ഈ അവധി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശബരിമല മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി തുടങ്ങിയ ഉത്സവങ്ങള്‍ നടക്കുന്നതും ഇന്നാണ്
തമിഴ്നാട് സർക്കാർ ആറ് ദിവസത്തെ അവധി പ്രഖ്യാപിച്ചു
അതേ സമയം പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ച് തമിഴ്നാട് സർക്കാർ ആറ് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. പൊങ്കല്‍ ദിവസങ്ങളായ ജനുവരി 14 മുതല്‍ ജനുവരി 19 ഞായറാഴ്ച വരെയാണ് സർക്കാർ അവധി പ്രഖ്യാപിച്ചത്. എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും അവധി ബാധകമാണ്. ജനുവരി 14 നാണ് പരമ്പരാഗത വിളവെടുപ്പ് ഉത്സവമായ പൊങ്കല്‍. മലയാളികള്‍ക്ക് ഓണം പോലെയാണ് തമിഴ്നാട്ടില്‍ തൈ പൊങ്കല്‍