വിദ്യാസമ്പന്നരായ തൊഴില്‍രഹിതർക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്

ഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ അധികാരത്തിലെത്തിയാല്‍ വിദ്യാസമ്പന്നരായ തൊഴില്‍രഹിതർക്ക് എല്ലാ മാസവും 8500 രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്.’യുവ ഉഡാൻ യോജന’ എന്ന പദ്ധതിയിലൂടെ ഒരു വർഷത്തേക്ക് തൊഴില്‍രഹിത വേതനം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് വാർത്താസമ്മേളനത്തില്‍ പറഞ്ഞു.

ഡല്‍ഹി സർക്കാരും കേന്ദ്രവും യുവാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് സച്ചിൻ പൈലറ്റ് ആരോപിച്ചു. ഞങ്ങള്‍ പ്രഖ്യാപിച്ചത് സാമ്പത്തിക സഹായം മാത്രമാണ്. അതിന്നപ്പുറം വിവിധ മേഖലകളില്‍ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കാൻ പദ്ധതികള്‍ കൊണ്ടുവരും -സചിൻ പൈലറ്റ് പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ്.

സ്ത്രീകള്‍ക്ക് 2500 രൂപ പ്രതിമാസ സഹായം പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് തൊഴില്‍രഹിതർക്കുള്ള പുതിയ പ്രഖ്യാപനം. പ്യാരി ദീദി യോജന എന്നാണ് സ്ത്രീകള്‍ക്ക് സഹായം നല്‍കുന്ന പദ്ധതിയുടെ പേര്. ഇതുകൂടാതെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ്. ആകെ 70 സീറ്റാണുള്ളത്. ഫെബ്രുവരി എട്ടിനാണ് ഫലപ്രഖ്യാപനം. 2015ല്‍ 67 സീറ്റില്‍ വിജയിച്ചാണ് ആം ആദ്മി പാർട്ടി അധികാരത്തിലേറിയത്. 2020ല്‍ 62 സീറ്റ് നേടി അധികാരം നിലനിർത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →