.അങ്കമാലി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മില്‍ സംഘര്‍ഷം. പ്രായമായ വൈദികര്‍ക്ക് അടക്കം മര്‍ദ്ദനമേറ്റതായും ബിഷപ്പ് ഹൗസില്‍ പ്രാര്‍ത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതായും ആരോപണം . ബസിലിക്ക പള്ളിക്ക് മുന്‍പിലാണ് സംഭവമുണ്ടായത്.
വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
രാത്രി സമാധാനമായികിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് കൊണ്ടുപോയി. കുത്തിയെഴുന്നേല്‍പ്പിച്ചെന്നും വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും വസ്ത്രം മാറാന്‍ ശ്രമിച്ചവരുടെ വീഡിയോ പകര്‍ത്തിയെന്നും ആക്ഷേപമുണ്ട്. വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാന്‍ പൊലീസ് ശ്രമിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രതിഷേധിക്കുന്ന 21 വൈദികരില്‍ 4 പേരെ സസ്‌പെന്‍ഡ് ചെയ്തു. ഇവരടക്കം എല്ലാവരോടും പുറത്ത് പോകാന്‍ അപ്പോസ്തലിക്ക് അഡ്മിനിസ്‌ട്രേറ്റര്‍ നിര്‍ദേശിച്ചു.
ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ളത്.
കഴിഞ്ഞദിവസം സെന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിനിടയില്‍ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ബിഷപ്പ് ഹൗസിലെ 21 വൈദികരാണ് അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ളത്. ഇവരാണ് പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്.
ഗേറ്റ് പൊളിച്ചാണ് വൈദികരെ പോലീസ് എടുത്തുകൊണ്ടുപോയതെന്നും ആരോപണമുണ്ട്
കൊണ്ടുപോകുന്നത് എന്തിനാണെന്ന ചോദ്യത്തിന് പോലീസ് മറുപടി നല്‍കിയില്ലെന്നും ഗേറ്റ് പൊളിച്ചാണ് വൈദികരെ പോലീസ് എടുത്തുകൊണ്ടുപോയതെന്നും ആരോപണമുണ്ട്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്