വയനാട്: പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കർണാടക കുട്ട സ്വദേശിയായ വിഷ്ണു (22) ആണ് മരിച്ചത്.പാതിരി റിസർവ് വനത്തിനുള്ളില്‍ പൊളന്ന ഭാഗത്ത് വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.പുല്‍പ്പള്ളിയിലെ കൊല്ലിവയല്‍ കോളനിയില്‍ എത്തിയതായിരുന്നു വിഷ്ണു. റിസർവ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കർണാടകയിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്
നഷ്ടപരിഹാരം നല്‍കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നല്‍കി.
പരിക്കേറ്റ വിഷ്ണുവിനെ രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകർ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. കർണാടക സ്വദേശി ആണെങ്കിലും ആദിവാസി ആണ് എന്നതിനാല്‍ ഉടൻ തന്നെ നഷ്ടപരിഹാരം നല്‍കാൻ വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നല്‍കി
