മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി

ഡല്‍ഹി: ബിജെപി സ്ഥാനാർഥിയുടെ അധിക്ഷേപ പ്രസംഗത്തിന് മറുപടി നൽകാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വിതുമ്പി ഡല്‍ഹി മുഖ്യമന്ത്രി അതിഷി. അതിഷി തന്‍റെ യഥാർഥ പേരായ അതിഷി മർലേനയില്‍ നിന്ന് ‘മർലേന’ നീക്കം ചെയ്ത് അതിഷി സിംഗ് എന്ന് പേര് മാറ്റിയതിലൂടെ അതിഷി തന്‍റെ പിതാവിനെയും മാറ്റിയെന്നായിരുന്നു ബിധുരിയുടെ വിവാദ പ്രസ്താവന.തെരഞ്ഞെടുപ്പില്‍ വിജയിക്കാൻ വേണ്ടി മാത്രം ഇത്തരം തരംതാണ പ്രസ്താവന നടത്താൻ കഴിയുമോയെന്ന് അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവ് രമേശ് ബിധുരിയോട് അതിഷി വിതുമ്പിക്കൊണ്ട് ചോദിBJP Leader, Ramesh Bidhuri,ച്ചു.

അതിഷിയെ ഉന്നമിട്ടു നടത്തിയ വിദ്വേഷ പരാമർശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് നാടകീയരംഗങ്ങള്‍.

തന്‍റെ പിതാവ് അധ്യാപകനായിരുന്നെന്നും 80 വയസുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യം ഇപ്പോള്‍ മോശം സ്ഥിതിയിലായതിനാല്‍ പരസഹായമില്ലാതെ നടക്കാൻപോലും കഴിയില്ലെന്നും അതിഷി കണ്ണീർ വീഴ്ത്തിക്കൊണ്ട് പറഞ്ഞു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അതിഷിക്കെതിരേ കല്‍ക്കാജി മണ്ഡലത്തില്‍ മത്സരിക്കുന്ന രമേശ് ബിധുരി കഴിഞ്ഞ ദിവസം അതിഷിയെ ഉന്നമിട്ടു നടത്തിയ വിദ്വേഷ പരാമർശങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് നാടകീയരംഗങ്ങള്‍. തന്നെ വിജയിപ്പിച്ചാല്‍ ഡല്‍ഹിയിലെ റോഡുകള്‍ പ്രിയങ്ക ഗാന്ധിയുടെ കവിളുകള്‍ പോലെ മൃദുലമാക്കുമെന്നും ബിധുരി കഴിഞ്ഞ ദിവസം പ്രസ്താവന നടത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →