കൃപേഷ്-ശരത് ലാല്‍ വധക്കേസ് : വിധിയിൽ ഒരുപരിധി വരെ തൃപ്തിയുണ്ടെന്നും എന്നാൽ 10 പ്രതികളെ വെറുതെ വിട്ടതില്‍ ആശങ്കയുണ്ടെന്നും ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍

കല്യോട്ട്: കൃപേഷ്-ശരത് ലാല്‍ വധക്കേസില്‍ 10 പ്രതികളെ വെറുതെ വിട്ടതില്‍ ആശങ്കയുണ്ടെന്ന് ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍.ചെയ്ത കുറ്റത്തിന്‍റെ കാഠിന്യം നോക്കിയാല്‍ തൂക്കുകയര്‍ വരെ പോകേണ്ട കേസാണിതെങ്കിലും ഒരുപരിധി വരെ വിധിയില്‍ തൃപ്തിയുണ്ട്. പത്തു പേരെ വെറുതെ വിട്ടതിലാണ് ആശങ്ക. അവര്‍ രക്ഷപ്പെട്ടു. അവര്‍ക്കിനി എന്തും ചെയ്യാം എന്ന സ്ഥിതിയാണുള്ളത്.

തുടരന്വേഷണത്തിന് ആവശ്യപ്പെടും.

എത്ര ത്യാഗം സഹിച്ചാലും എത്ര കഷ്ടപ്പെട്ടാലും എത്ര പണമിറക്കേണ്ടി വന്നാലും വെറുതെവിട്ട ഈ പ്രതികളെ തടവിലാക്കുന്നതുവരെ ഞങ്ങള്‍ പൊരുതും. പാര്‍ട്ടിയുടെയും ജനങ്ങളുടെയും പിന്തുണ ഞങ്ങള്‍ക്കുണ്ട്. തുടരന്വേഷണത്തിന് ആവശ്യപ്പെടും. നിയമപരമായ വഴിയില്‍ത്തന്നെ ഇതെല്ലാം ചെയ്യും. മക്കളെ നഷ്ടപ്പെട്ടവരാണു ഞങ്ങള്‍, ഇനി ഒന്നുമില്ല, ആസ്വദിക്കാനോ സന്തോഷിക്കാനോ ഒന്നുമില്ല. അതുകൊണ്ട് ഏതറ്റം വരെയും ഞങ്ങള്‍ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →