ഡല്‍ഹി: അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ കത്തുകളിലൂടെ സൂചിപ്പിക്കണമെന്ന്ചീ വ്യക്തമാക്കി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന . നേരത്തെ ഇ-മെയിലിലൂടെയും കത്തുകളിലൂടെയും അടിയന്തരപ്രാധാന്യമുള്ള കേസുകള്‍ സുപ്രീംകോടതിയെ അറിയിക്കാമായിരുന്നെങ്കിലും ഇ-മെയിലിലൂടെയുള്ള അപേക്ഷകള്‍ കാര്യക്ഷമമല്ലെന്നു കണ്ടാണ് പുതിയ നിർദേശം. പ്രാധാന്യമുള്ള കേസുകള്‍ കത്തുകള്‍ വഴി നേരിട്ടു നല്‍കുകയാണെങ്കില്‍ അവ ഉച്ചകഴിഞ്ഞ് വിലയിരുത്തിയതിനുശേഷം ആവശ്യമുള്ളവ അടിയന്തരമായി പരിഗണനയ്ക്കെടുക്കുമെന്ന് ചീഫ് ജസ്റ്റീസ് പറഞ്ഞു.
മുമ്പ് വാക്കാല്‍ അറിയിക്കുക മാത്രമാണു ചെയ്തിരുന്നത് .
മുമ്പ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണനയ്ക്കെടുക്കുന്നതിനായി അഭിഭാഷകർ ചീഫ് ജസ്റ്റീസ് അധ്യക്ഷനായുള്ള ബെഞ്ചിനു മുമ്പാകെ കോടതി നടപടികള്‍ തുടങ്ങുന്നതിനുമുമ്പ് വാക്കാല്‍ അറിയിക്കുക മാത്രമാണു ചെയ്തിരുന്നത്. സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റീസ് പദവി ഏറ്റെടുത്തതിനു ശേഷമാണ് അത്തരം നടപടികള്‍ക്ക് തടയിട്ട് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ ഇ-മെയിലിലൂടെയോ കത്തുകളിലൂടെയോ അറിയിക്കണമെന്ന കീഴ്‌വഴക്കം വന്നത്.
