സ്വിറ്റ്സർലൻഡ് : സ്വിറ്റ്സർലൻഡില്‍ ബുർഖ നിരോധനം പ്രാബല്യത്തിലായി. മുസ്‌ലിം സംഘടനകളുടെ ശക്തമായ എതിർപ്പ് മറികടന്നാണു രാജ്യത്ത് ബുർഖ നിരോധനം പുതുവർഷദിനം മുതല്‍ നടപ്പാക്കിയിരിക്കുന്നത്. രാജ്യത്തെ പൊതുസ്ഥലങ്ങള്‍, ഓഫീസുകള്‍, കടകള്‍, റസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ പൂർണമായും മുഖം മറച്ച് സ്ത്രീകള്‍ എത്തുന്നത് തടയും. ഇതു ലംഘിക്കുന്നവർ 1,000 സ്വിസ് ഫ്രാങ്ക് (ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടയ്ക്കേണ്ടിവരും.
ഹിതപരിശോധനയിൽ 51.2 ശതമാനം ആളുകള്‍ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തു
2022ലാണ് സ്വിറ്റ്‌സർലൻഡില്‍ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകള്‍ തുടങ്ങിയത്. തുടർന്ന് വിഷയത്തില്‍ ഹിതപരിശോധന നടന്നു. 51.2 ശതമാനം ആളുകള്‍ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തു