ഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തടവില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടാമെന്ന് ഇറാൻ.മാനുഷികപരിഗണന വച്ചു തങ്ങളെക്കൊണ്ട് സാധ്യമായ കാര്യം ചെയ്യാമെന്ന് മുതിർന്ന ഇറേനിയൻ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇറേനിയന്‍ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് പ്രതികരണം.
കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ വധശിക്ഷ
ഹൂതികളുടെ നിയന്ത്രണത്തിലല്ലാത്ത പ്രദേശത്താണ് നിമിഷപ്രിയ അറസ്റ്റിലായിരിക്കുന്നത്. അതിനാല്‍ മറ്റു രാജ്യങ്ങള്‍ക്ക് സഹായിക്കാൻ കഴിയുമെന്നും ഇറേനിയൻ ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ് നല്‍കിയില്ലെങ്കില്‍ ഒരു മാസത്തിനുള്ളില്‍ വധശിക്ഷ നടപ്പാക്കുമെന്നാണ് അറിയുന്നത്.