കട്ടപ്പന : കട്ടപ്പനയില്‍ ബാങ്കിന് മുന്നില്‍ ജീവനൊടുക്കിയ നിക്ഷേപകനെ അധിക്ഷേപിച്ച് എം.എം മണി എംഎല്‍എ. സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നും എം.എം മണി പറഞ്ഞു. . കട്ടപ്പനയില്‍ സംഘടിപ്പിച്ച വിശദീകരണയോഗത്തില്‍ സംസാരിക്കവെയാണ് മണിയുടെ വിവാദ പരാമർശം. എം.എം മണി. .സാബുവിന്‍റെ മരണത്തില്‍ വി.ആർ.സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്വമില്ല.
ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ട.
വഴിയെ പോകുന്ന വയ്യാവേലി സിപിഎമ്മിന്‍റെ തലയില്‍ കെട്ടിവയ്ക്കരുത്. ഇതൊന്നും പറഞ്ഞ് വിരട്ടാൻ നോക്കേണ്ട. സാബുവിന്‍റെ കുടുംബത്തോട് സഹാനുഭൂതിയുണ്ടെന്നും മണി കൂട്ടിച്ചേർത്തു. സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്‍റ് കോ-ഓറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിനെ തുടർന്നാണ് സാബു ജീവനൊടുക്കിയത്. സാബുവിനെ ബാങ്ക് മുൻ പ്രസിഡന്‍റ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു