ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍

ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍.മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടില്‍ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24 ന് വൈകീട്ട് കനാല്‍ പാലം ജംഗ്‌ഷനില്‍ വച്ച്‌ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്തയാളെ തടഞ്ഞ് നിർത്തി ഇരുവരും കവർച്ച നടത്തുകയായിരുന്നു.

മകൻ നിരവധി കേസില്‍ ഉള്‍പ്പെട്ടയാളാണ്.

ബാവ പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ അതിർത്തിയില്‍ കൊലപാതകക്കേസിലെ പ്രതിയാണ്.മകൻ പെരുമ്പാവൂർ, തടിയിട്ട പറമ്പ് സ്റ്റേഷനുകളില്‍ നിരവധി കേസില്‍ ഉള്‍പ്പെട്ടയാളാണ്. ഇൻസ്പെക്ടർ ടി. എം സൂഫിയുടെ നേതൃത്വത്തില്‍ എസ്.ഐ ശിവ പ്രസാദ് ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തതത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →