വായനയില്‍ തൻ്റെ ഏറ്റവും വലിയ ആചാര്യനാണ് എം ടിയെന്നും അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ വലിയ നഷ്ടം തോന്നുന്നു എന്നും സി വി ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നാല്‍പത് വർഷത്തിലേറെ നീണ്ട ആത്മബന്ധമാണ് തനിക്ക് എം ടിയുമായി ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിൻ്റെ വിയോഗത്തില്‍ വലിയ നഷ്ടം തോന്നുന്നുവെന്നും ഗബ്രിയേല്‍ ഗാർഷ്യ മാർക്വെസ്, ട്രൂമാൻ കപോട്ട്, പ്രൊമോദ്യ അനദറ്റോർ തുടങ്ങി നിരവധി എഴുത്തുകാരിലേക്ക് അദ്ദേഹം തന്നെ നയിച്ചുവെന്നും അനുശോചന കുറിപ്പില്‍ സി വി ബാലകൃഷ്ണൻ പറയുന്നു
