.തൊടുപുഴ: ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ നീളുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അനിയന്ത്രിത അധികാരം നല്‍കി ജനങ്ങളെ പീഡിപ്പിക്കുന്നതിന് അവസരമൊരുക്കുന്ന വന നിയമ ഭേദഗതി കരട് ബില്ല് റദ്ദാക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.വന്യമൃഗ ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിന് പകരം ജനങ്ങളെ അടിച്ചമർത്തുന്നതിനുള്ള സർക്കാർ നീക്കം തികച്ചും പ്രതിഷേധാർഹമാണ്. മലയോര ജനതയെ ആശങ്കയിലാഴ്ത്തിയ സർക്കാർ നടപടികള്‍ക്കെതിരെ സമര പരിപാടികള്‍ ആരംഭിക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡന്റ് കെ .എം .എ ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം പി എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ എം .എസ് മുഹമ്മദ്, എസ് എം ഷരീഫ്, സലിം കൈപ്പാടം, ജില്ലാ ജന.സെക്രട്ടറി കെ എസ് സിയാദ്, ട്രഷറർ ടി കെ നവാസ്, ഭാരവാഹികളായ കെ. എം മുഹമ്മദ് മൗലവി, മൊയ്തു കുനിയില്‍, ടി എസ് ഷംസുദീൻ, പി എൻ സീതി, പി എം എ റഹിം, ടി എച്ച് സമദ്, എം എ കരിം, പി എസ് യൂനുസ്, എം കെ നവാസ്, വി എച്ച് നൗഷാദ്, പി എം നിസാമുദീൻ, ടി എസ് ഷാജി, ഷഹന ജാഫർ തുടങ്ങിയവർ സംസാരിച്ചു.