കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്‍റെ വിശിഷ്‌ട മെഡലായ “മുബാറക് അല്‍ കബീര്‍ മെഡല്‍’ കുവൈറ്റ് അമീർ ഷേഖ് മിഷല്‍ അല്‍ അഹമ്മദ് അല്‍ ജാബിർ സമ്മാനിച്ചു.ബയാന്‍ പാലസില്‍ ഔദ്യോഗിക ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചശേഷമായിരുന്നു ചടങ്ങുകള്‍.
മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന ഇരുപതാമത്തെ അന്താരാഷ്‌ട്ര ബഹുമതിയാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ പരിഗണിച്ചാണു പുരസ്കാരം. മോദിക്ക് മറ്റൊരു രാജ്യം സമ്മാനിക്കുന്ന ഇരുപതാമത്തെ അന്താരാഷ്‌ട്ര ബഹുമതിയാണിത്. യുഎസ് മുൻ പ്രസിഡന്‍റുമാരായ ബില്‍ ക്ലിന്‍റണ്‍, ജോര്‍ജ് ബുഷ് എന്നിവർക്ക് ഈ ബഹുമതി ലഭിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ പങ്കാളിത്തമാക്കി ഉയർത്താൻ മോദിയും കുവൈറ്റ് അമീറും തമ്മില്‍ നടന്ന സുദീർഘ ചർച്ചയില്‍ ധാരണയായി.