തിരുവനന്തപുരം: സ്‌കൂളിലെ ക്ലാസ് മുറിയില്‍ വച്ച് വിദ്യാർത്ഥിനിക്ക് പാമ്പു കടിയേറ്റ സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ കേസെടുത്തു. വിഷയത്തില്‍ ഡി.ഇ.ജി,ഡി.പി.ഇ എന്നിവരില്‍ നിന്ന് കമ്മീഷൻ റിപ്പോർട്ട് തേടി.നെയ്യാറ്റിൻകരയിലെ ചെങ്കല്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ നേഹയ്ക്കാണ് പാമ്പു കടിയേറ്റത്. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.
നേഹയുടെ വലതുകാല്‍ പാദത്തിലാണ് കടിയേറ്റത്.കുട്ടി പാമ്പിനെ അറിയാതെ ചവിട്ടിയപ്പോള്‍ കടിക്കുകയായിരുന്നു. വിദ്യാർത്ഥിയെ ഉടൻ നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പിന്നാലെ വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
പാമ്പ് കടിയേറ്റ സമയത്ത് ക്ലാസ് മുറിയില്‍ മറ്റു കുട്ടികളും അദ്ധ്യാപകരുമുണ്ടായിരുന്നു.കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നല്‍കിയത്