തിരുവനന്തപുരം: മനുസ്മൃതി അടിച്ചേല്‍പ്പിക്കാനാണ് ഹിന്ദുത്വവാദികളുടെയും ബി.ജെ.പിയുടെയും നീക്കമെന്നും പാർലമെന്റില്‍പ്പോലും ഭരണഘടന ആക്രമണത്തിനിരയാകുന്ന കാലമാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ വനിതാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു സുഭാഷിണി അലി.
എയർപോർട്ട് മാത്രമല്ല സർക്കാർ നല്ല രീതിയില്‍ പ്രവർത്തിപ്പിക്കുന്ന സ്കൂളുകളും അവർ അദാനിക്കും,അംബാനിക്കും നല്‍കും
ജാതി വ്യവസ്ഥയാണ് സമൂഹത്തെ പിടിച്ചു കെട്ടാൻ ഏറ്റവും നല്ല മാർഗ്ഗമെന്ന് ഹിന്ദുത്വവാദികള്‍ വിശ്വസിക്കുന്നു. അംബേദ്കറിന് പകരം ദേവീ-ദേവന്മാരെ വിളിച്ചാല്‍ മോക്ഷം കിട്ടുമെന്നാണ് അമിത്ഷായുടെ പ്രഖ്യാപനം. തിരുവനന്തപുരം എയർപോർട്ട് മാത്രമല്ല ഇവിടെ സർക്കാർ നല്ല രീതിയില്‍ പ്രവർത്തിപ്പിക്കുന്ന സ്കൂളുകളും അവർ അദാനിക്കും,അംബാനിക്കും നല്‍കുമെന്നും ജാഗ്രത വേണമെന്നും സുഭാഷിണി അലി പറഞ്ഞു.ചടങ്ങില്‍ ‘കനല്‍’ സംഘടന ചെയർപേഴ്സണ്‍ എം.പി.പ്രിയാമോള്‍ അദ്ധ്യക്ഷയായി. പ്രസിഡന്റ് പി.ഹണി, കണ്‍വീനർ സിന്ധുഗോപൻ,ട്രഷറർ നിഷ ജാസ്മിൻ എന്നിവർ സംസാരിച്ചു