അമേരിക്കൻ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ റഷ്യ വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിന് കഴിയുമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ

മോസ്കോ: റഷ്യ പുതുതായി വികസിപ്പിച്ച ഒറെഷ്നിക് ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലിനെ വെടിവച്ചിടാൻ ഒരു സംവിധാനത്തിനും കഴിയില്ലെന്നും ഇക്കാര്യം തെളിയിക്കാൻ അമേരിക്കയുമായി മിസൈല്‍ അങ്കത്തിനു തയാറാണെന്നും പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ.
.വാർഷിക ചോദ്യോത്തര പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ

അമേരിക്കൻ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഒറെഷ്നിക്കിനു കഴിയും. അമേരിക്കൻ മിസൈലുകളാല്‍ സംരക്ഷിതമായ ലക്ഷ്യത്തിലേക്ക് ഒറെഷ്നിക്ക് തൊടുത്ത് ഇക്കാര്യം തെളിയിക്കാമെന്നും അത്തരം പരീക്ഷണത്തിനു റഷ്യ തയാറാണെന്നും പുടിൻ പറഞ്ഞു.റഷ്യ നവംബർ 21ന് യുക്രെയ്നിലെ നിപ്രോ നഗരത്തിലാണ് ഒറെഷ്നിക് മിസൈല്‍ ആദ്യം പ്രയോഗിച്ചത്. യുക്രെയ്ൻ സേന അമേരിക്കൻ മിസൈലുകള്‍ റഷ്യൻ ഭൂമിയില്‍ പ്രയോഗിച്ചതിനുള്ള മറുപടിയായിരുന്നു ഇത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →