എല്‍ദോസിനെ കൊലപ്പെടുത്തിയ കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപെട്ട ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ്

കോതമംഗലം: കൊലയാളി കൊമ്പന്‍റെ പിടിയില്‍നിന്നു രക്ഷപ്പെട്ടെങ്കിലും ആന പാഞ്ഞടുത്തതിന്‍റെ ഞെട്ടലില്‍നിന്ന് ഓട്ടോറിക്ഷ ഡ്രൈവർ കെ.എൻ.സുരേഷ് മോചിതനായിട്ടില്ല. ഡിസംബർ 16 തിങ്കളാഴ്ച രാത്രി 7.45 ഓടെ ഉരുളൻതണ്ണിയില്‍നിന്നു ക്ണാച്ചേരിക്ക് ഓട്ടം പോയ സുരേഷ് ആളെ ഇറക്കി മടങ്ങിപ്പോകുമ്പോഴാണ് എല്‍ദോസിനെ കൊലപ്പെടുത്തിയ അതേ ആന ഓട്ടോറിക്ഷയുടെ നേരെ പാഞ്ഞടുത്തത്.

ജീവഭയത്തോടെ സുരേഷ് ഓട്ടോറിക്ഷ പിന്നോട്ടെടുത്തു

ഓട്ടോറിക്ഷ മുന്നോട്ടെടുക്കാതെ ഹെഡ് ലൈറ്റ് തെളിച്ചു നിർത്തിയിട്ടതോടെ ആന തിരിഞ്ഞു നടന്നെങ്കിലും വൈകാതെ വീണ്ടും പാഞ്ഞടുത്തു. ഈ സമയം ജീവഭയത്തോടെ സുരേഷ് ഓട്ടോറിക്ഷ പിന്നോട്ടെടുത്തു. വീടിനു സമീപത്തെത്തി മറ്റു രണ്ട് ഓട്ടോറിക്ഷകളില്‍ സുഹൃത്തുക്കളുമായി ഇവിടേക്ക് വീണ്ടുമെത്തിയപ്പോഴാണു റോഡരികില്‍ ഒരാള്‍ കൊല്ലപ്പെട്ടു കിടക്കുന്നതായി ശ്രദ്ധ‍യില്‍പ്പെട്ടത്.

തിരിച്ചറിയാനാകാത്തവിധം ഛിന്നഭിന്നമായ മ്യതദേഹം
.ഉടൻ 200 മീറ്റർ അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലെത്തി വനപാലകരെയും വാർഡ് മെംബർ ജോഷി പൊട്ടക്കലിനെയും നാട്ടുകാരെയും വിവരമറിയിച്ചു. തിരിച്ചറിയാനാകാത്തവിധം ഛിന്നഭിന്നമായ മ്യതദേഹം സുരേഷാണ് ആദ്യം തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട എല്‍ദോസിന്‍റെ അയല്‍വാസിയാണു സുരേഷ്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →