കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍

ചെന്നൈ : ആശുപത്രി മാലിന്യങ്ങള്‍ തമിഴ്നാട്ടില്‍ തള്ളുന്നതില്‍ കേരളത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളാ മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥർ നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചു. ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ച് കേസെടുക്കും.

കേരളത്തില്‍ എത്ര ടണ്‍ ആശുപത്രി മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നറിയിക്കണമെന്ന് കോടതി

കേസെടുക്കുന്നതിന് അനുമതി തേടി പ്രിൻസിപ്പല്‍ ബഞ്ചിന് കത്ത് നല്‍കി. തിരുവനന്തപുരത്തെ രണ്ട് ആശുപത്രികള്‍ മാലിന്യം തള്ളിയ സംഭവം ഗൌരവമായി കാണുന്നുണ്ടെന്നും കേരളത്തില്‍ എത്ര ടണ്‍ ആശുപത്രി മാലിന്യം ഉത്പാദിപ്പിക്കുന്നുവെന്നറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →