റഷ്യന്‍ ആണവ സംരക്ഷണ സേനാ തലവന്‍ ലഫ്റ്റനന്റ് ജനറല്‍ ഇഗോര്‍ കിറില്ലോവ് കൊല്ലപ്പെട്ടു

മോസ്കോ : റഷ്യയുടെ ആണവ, ജീവശാസ്ത്ര, രാസ സംരക്ഷണ ട്രൂപ്പുകളുടെ തലവൻ ഇഗോള്‍ കിറില്ലോവ് കൊല്ലപ്പെട്ടു.. മോസ്കോയില്‍ ഇലക്‌ട്രിക് സ്കൂട്ടറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് മരണം. മോസ്കോയിലെ റിയാസന്‍സ്കി പ്രോസ്പെക്റ്റിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനു പുറത്താണ് സ്ഫോടനം നടന്നത്. ഇഗോര്‍ കിറില്ലോവിനൊപ്പം സഹായിയായ സൈനികനും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂസ് ഏജന്‍സിയായ ടാസ് റിപ്പോര്‍ട്ടു ചെയ്തു.

കിറില്ലോവ് നേതൃത്വം ഏറ്റെടുത്തത് 2017 ഏപ്രിലിൽ

2017 ഏപ്രിലിലാണ് ആണവ സംരക്ഷണ സേനയുടെ നേതൃത്വം കിറില്ലോവ് ഏറ്റെടുത്തത്. റേഡിയേഷന്‍. രാസ, ജീവശാസ്ത്ര, പ്രതിരോധ ട്രൂപ്പുകളുടെ മേധാവിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. തുളയിലെ റഷ്യന്‍ സൈനിക നടപടികള്‍ക്കിടെ നിരോധിത രാസായുധങ്ങള്‍ ഉപയോഗിച്ചതിന് ഇഗോര്‍ കിറില്ലോവിനെതിരേ യുക്രയ്ന്‍ കോടതി ഡിസംബർ 16 തിങ്കളാഴ്ച ശിക്ഷ വിധിച്ചിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →