കറാച്ചി/ന്യൂഡല്‍ഹി: യാത്രക്കാരിലൊരാള്‍ക്ക് അടിയന്തര വൈദ്യസഹായം വേണ്ടിവന്നതോടെ ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കു പറന്ന ഇൻഡിഗോ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. 6 ഇ 63 ഇൻഡിഗോ വിമാനം കറാച്ചിയിലെ ജിന്ന രാജ്യാന്തര വിമാനത്താവളത്തിലാണ് ഇറക്കിയത്.വിമാനത്താവളത്തില്‍ കാത്തുനിന്ന ഡോക്ടർ രോഗിയെ പരിശോധിച്ചു.
മാനുഷിക പരിഗണനകള്‍ കണക്കിലെടുത്താണ് ഇറങ്ങാൻ അനുമതി നല്‍കിയെന്ന് പാക്കിസ്ഥാൻ
നടപടിക്രമങ്ങള്‍ക്കുശേഷം ഡല്‍ഹിയിലേക്കു തിരിച്ചുപറന്ന വിമാനം രോഗിയെ ഇറക്കി വീണ്ടും ജിദ്ദയിലേക്കു പോവുകയായിരുന്നു. 55 കാരനായ ഇന്ത്യക്കാരനാണ് അസുഖബാധിതനായത്. പാക് വ്യോമാർതിർത്തിക്കുള്ളിലൂടെ പറന്ന വിമാനത്തിന് മാനുഷിക പരിഗണനകള്‍ കണക്കിലെടുത്താണ് ഇറങ്ങാൻ അനുമതി നല്‍കിയെന്ന് പാക്കിസ്ഥാൻ എയർ ട്രാഫിക് കണ്‍ട്രോള്‍ അറിയിച്ചു