തിരുവനന്തപുരം: എയ്‌ഡഡ് സ്കൂള്‍ മേഖലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നവംബർ 30നു പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കിയ വിവാദ സർക്കുലർ പിൻവലിച്ചു. ഈ സർക്കുലറിലെ നിർദേശങ്ങള്‍ നിർത്തിവച്ചുകൊണ്ടുള്ള ഉത്തരവ് ഡിസംബർ 13 ന് ഇറങ്ങി. എയ്ഡഡ് സ്കൂള്‍ നിയമനം തന്നെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു സർക്കുലർ.
പൊതുവിദ്യാഭ്യസ ഡയറക്ടർ യോഗം വിളിച്ചിരുന്നു
വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശാനുസരണം പൊതുവിദ്യാഭ്യസ ഡയറക്ടർ യോഗം വിളിച്ചിരുന്നു. സർക്കുലർ പിൻവലിച്ചില്ലെങ്കില്‍ ശക്തമായ സമരം ആരംഭിക്കുമെന്ന മുന്നറിയിപ്പ് മാനേജ്മെന്‍റുകള്‍ യോഗത്തില്‍ അറിയിച്ചിരുന്നു
