അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയത്തില്‍ തുച്ഛമായ വിഹിതമാണ് കേന്ദ്രം നല്‍കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി.

ഡെൽഹി : കേരളത്തിൽ അംഗന്‍വാടി ജീവനക്കാരുടെ ഓണറേറിയം 4,500 രൂപയും ഹെല്‍പ്പര്‍മാരുടെ ഓണറേറിയം 2,250 രൂപയുമാണ്. എന്നാല്‍ ഇതിന്റെ 60 ശതമാനം തുകയായ 2,700 രൂപയും 1,350 രൂപയും മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതെന്ന് ഡോ.ജോണ്‍ ബ്രിട്ടാസ് എംപി .. അംഗന്‍വാടി ജീവനക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച്‌ രാജ്യസഭയില്‍ ഉയര്‍ത്തിയ ചോദ്യത്തിനുള്ള കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയയത്തിന്റെ മറുപടിയിലെ കണക്കുകള്‍ നിരത്തിയാണ് എംപിയുടെ വിശദീകരണം.

അംഗന്‍വാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരപ്പെടുത്തണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഇപ്പോഴും പരിശോധനയിലാണ്.

ഈ തുച്ഛമായ വിഹിതം കേന്ദ്രം നല്‍കുമ്പോളാണ് കേരളത്തിലെ സര്‍ക്കാര്‍ അംഗന്‍വാടി ജീവനക്കാര്‍ക്ക് 13,000 രൂപയും ഹെല്‍പര്‍മാര്‍ക്ക് 9,000 രൂപയുമായി ഓണറേറിയം ഉയര്‍ത്തിയതെന്നും എംപി വ്യക്തമാക്കി. അതേ സമയം അംഗന്‍വാടി ജീവനക്കാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരപ്പെടുത്തണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ഇപ്പോഴും പരിശോധനയിലാണെന്ന് മന്ത്രാലയം മറുപടിയില്‍ തുറന്നുസമ്മതിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →