ടോക്യോ: ജപ്പാനിലെ ടോക്യോയില്‍ ആഴ്ചയില്‍ മൂന്നു ദിവസം അവധിയാക്കി പ്രാദേശിക ഭരണകൂടത്തിന്റെ തീരുമാനം. ജനന നിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലായതു കണക്കിലെടുത്താണ് ആഴ്ചയില്‍ മൂന്ന് ദിവസം അവധി നല്‍കാനുള്ള തീരുമാനം.
.അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ മെട്രോപൊളിറ്റന്‍ ഗവണ്‍മെന്റിലെ ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍ മൂന്ന് അവധി നല്‍കുമെന്ന് ടോക്യോ ഗവര്‍ണര്‍ യുരികോ കോകെ പ്രഖ്യാപിച്ചു.
ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കം
പ്രസവവും കുട്ടികളെ നോക്കുന്നതും മൂലം ഒരാള്‍ക്കും കരിയര്‍ ഉപേക്ഷിക്കേണ്ടി വരരുതെന്ന് കരുതിയാണ് പുതിയ പരിഷ്കാരം കൊണ്ട് വരുന്നതെന്നും ഗവര്‍ണര്‍ അറിയിച്ചു.ശമ്പളത്തിന്റെ ചെറിയൊരു ഭാഗം വിട്ടുനല്‍കി നേരത്തെ ജോലി അവസാനിപ്പിച്ച് പോകാനുള്ള അവസരവും ജീവനക്കാര്‍ക്ക് നല്‍കുമെന്നും ഗവര്‍ണര്‍ അറിയിച്ചു. ജനങ്ങളുടെ ജീവിതവും ജപ്പാന്റെ സമ്പദ് വ്യവസ്ഥയും സംരക്ഷിക്കുന്നതിനായാണ് നീക്കമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു