പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ

ഡല്‍ഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് പി.വി. അൻവർ നടത്തുന്ന പ്രസ്താവനകള്‍ തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രമെന്ന് സിപിഎം നേതാവ് എ.വിജയരാഘവൻ. നവീൻ ബാബുവിന്‍റെ മരണം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞ് വെളിപാട് പോലെ അൻവർ ഇപ്പോള്‍ എന്തൊക്കെയോ പറയുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് അൻവർ നടത്തുന്നത്.

അതില്‍ ആത്മാർത്ഥതയില്ല. അൻവർ ഇപ്പോള്‍ പ്രയാസത്തിലാണ്. പല വാതിലുകള്‍ മുട്ടിയിട്ടും തുറക്കാത്തത്തില്‍ താൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അൻവർ നടത്തുന്നത്. മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →