കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു

ശ്രീനഗർ: ജമ്മു കാഷ്മീരില്‍ രണ്ട് പോലീസുകാർ വെടിയേറ്റു മരിച്ചു. .ജമ്മു കാഷ്മീരിലെ ഉദ്ദംപുരിലാണ് സംഭവം. പോലീസുകാർ വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. സഹപ്രവർത്തകനെ വെടിവച്ച്‌ കൊന്ന ശേഷം മറ്റെയാള്‍ ആത്മഹത്യചെയ്തെന്നാണ് നിഗമനം.എകെ-47 തോക്ക് ഉപയോഗിച്ച്‌ പോലീസ് ഉദ്യോഗസ്ഥൻ സഹപ്രവർത്തകനെ വെടിവയ്ക്കുകയായിരുന്നു.

പ്രകോപനത്തിനുളള കാരണം വ്യക്തമല്ല.

സംഭവത്തില്‍ മറ്റൊരു പോലീസുകാരന് പരിക്കേറ്റതായാണ് വിവരം. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പ്രകോപനത്തിനു കാരണം എന്താണെന്ന് വ്യക്തമല്ല. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →