പാരിസ്:പാരീസിലെ വിഖ്യാതമായ നോട്ടർ ദാം കത്തീഡ്രല്‍ പുനഃർനിർമാണത്തിനു ശേഷം വീണ്ടും തുറന്നു. 2019 ഏപ്രില്‍ 4 നുണ്ടായ തീപിടിത്തത്തെത്തുടർന്നാണ് കത്തീഡ്രൽ നശിച്ചത്. നിയുക്ത യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് അടക്കമുള്ള ലോക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ പ്രവർത്തനത്തിന് ലോകത്തോട് നന്ദി അറിയിച്ചു. ‘മഹത്തായ രാജ്യങ്ങള്‍ക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങള്‍ വീണ്ടും ചെയ്തിരിക്കുന്നു. അസാധ്യമായത് നേടുക!’- അദ്ദേഹം പറഞ്ഞു.
പുനഃർനിർമാണ പ്രവൃർത്തികളിലേർപ്പെട്ടത് 2,000 തൊഴിലാളികൾ
ആർക്കിടെക്റ്റുകള്‍, മേസണ്‍മാർ തുടങ്ങിയവരുള്‍പ്പെടെ 2,000 തൊഴിലാളികളാണ് പുനഃർനിർമാണ പ്രവൃർത്തികളിലേർപ്പെട്ടത്. പാരീസിലെ സീൻ നദിയിലെ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ഒരു ദ്വീപില്‍ സ്ഥിതി ചെയ്യുന്ന, പന്ത്രണ്ടാം നൂറ്റാണ്ടിലെ ഗോഥിക് മാസ്റ്റർപീസായ കത്തീഡ്രല്‍ പഴയ പ്രതാപത്തില്‍ പുനഃസ്ഥാപിക്കുന്നത് തീവ്ര യജ്ഞമായി ഫ്രഞ്ച് ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. അഞ്ച് വർഷത്തിലേറെ നീണ്ട പ്രവൃത്തിക്കുശേഷം ഈ വാരാന്ത്യത്തില്‍ അത് വീണ്ടും തുറന്നു.
150 രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകളിലൂടെ സമാഹരിച്ച 739 മില്യണ്‍ ഡോളളാണ് ചെലവ്
പുനരുദ്ധാരണത്തിനാവശ്യമായ 739 മില്യണ്‍ ഡോളർ 150 രാജ്യങ്ങളില്‍ നിന്നുള്ള സംഭാവനകളിലൂടെയാണ് സമാഹരിച്ചത്. 2017ല്‍ 120 ലക്ഷം സന്ദർശകരെ സ്വാഗതം ചെയ്ത കത്തീഡ്രല്‍ വീണ്ടും തുറക്കുന്നതോടെ പ്രതിവർഷം 140 മുതല്‍ 150 ലക്ഷം വരെ സന്ദർശകരെ പ്രതീക്ഷിക്കുന്നതായി ചർച്ച് അധികൃതർ പറഞ്ഞു.
2024 ഡിസംബർ 16ന് കത്തീഡ്രല്‍ സന്ദർശകർക്കായി പൂർണമായും തുറക്കും
പാരീസില്‍ നിന്നും ഫ്രാൻസില്‍ നിന്നുമുള്ള നൂറുകണക്കിന് ബിഷപ്പുമാരുടെയും വൈദികരുടെയും സാന്നിധ്യത്തില്‍ ആദ്യ കുർബാന നടന്നു. വൈകുന്നേരം 6.30 ന് നടക്കുന്ന രണ്ടാമത്തെ കുർബാനയോടെ പൊതുജനങ്ങള്‍ക്കായി തുറക്കും. ആദ്യ ആഴ്ച 2,500 പേർക്ക് സൗജന്യ ടിക്കറ്റിലൂടെ പ്രവേശനം നല്‍കും. ഓണ്‍ലൈൻ റിസർവേഷൻ സംവിധാനം വഴി ഡിസംബർ 16ന് കത്തീഡ്രല്‍ സന്ദർശകർക്കായി പൂർണമായും തുറക്കും
