മുനമ്പം : ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട് കേരള സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ ജുഡീഷ്യല്‍ കമ്മീഷൻ ഡിസംബർ 6 ന് മുനമ്പം വേളാങ്കണ്ണി മാതാ പള്ളിയും സമരപ്പന്തലും സന്ദർശിച്ച് തെളിവെടുപ്പ് നടത്തി. നോഡല്‍ ഓഫീസറായ തഹസില്‍ദാർ ഹെർട്ടിസും സംഘവും ഒപ്പമുണ്ടായിരുന്നു.
ഐക്യദാർഢ്യവുമായി നിരവധിപേർ സമരപ്പന്തലില്‍ എത്തി.
മുനമ്പം നിരാഹാരം 55-ാം ദിനമായ ഇന്നലെ ബിഷപ്പ് ഡോ. അബ്രോസ് പുത്തൻവീട്ടില്‍, വികാരി ജനറർ റോക്കി റോബിൻ കളത്തില്‍, ഫാ. ഡോ. ജോണ്‍സൻ തേക്കടിയില്‍ നിലമ്ബൂർ, ഫാ. അഡ്വ. സോനു അഗസ്റ്റിൻ, ഫാ. ഡോ. മോഹൻ പോള്‍, ബ്രദർ ജോണ്‍, ബ്രദർ ജോയ് തുങ്ങിയവരും വയനാട് മാനന്തവാടി നിർമ്മല പ്രോവിൻസിലെ മുപ്പത്തിയഞ്ചോളം കന്യാസ്ത്രീമാരും ഐക്യദാർഢ്യ വുമായി സമരപ്പന്തലില്‍ എത്തി.
വിദ്യാഭ്യാസ ഫോറം കൗണ്‍സില്‍ സെക്രട്ടറി ആൻസി പോള്‍, വൈത്തിരി കോണ്‍വന്റ് സുപ്പീരിയർ സിസ്റ്റർ ലൂസി തറപ്പത്ത്, സിസ്റ്റർ മേരി മാനുവല്‍ വൈസ് പ്രൊവിൻഷ്യല്‍, ആന്റണി മണവാളൻ വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു
