രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി ഉത്കണ്ഠ രേഖപ്പെടുത്തി

കൊച്ചി: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയിലെ ആയമാർ രണ്ടു വയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച സംഭവത്തില്‍ കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ഉത്കണ്ഠ രേഖപ്പെടുത്തി.സർക്കാരിന്‍റെ ഇത്തരം സ്ഥാപനങ്ങളില്‍ തൊഴില്‍ എന്ന നിലയ്ക്കു മാത്രം ആയമാരായി പ്രവർത്തിക്കുന്നവർക്ക് സ്ഥാപനത്തിലെ അന്തേവാസികളോട് വേണ്ടത്ര കരുതലും കരുണയും ഉണ്ടാകണമെന്നില്ല.

സർക്കാർ വേണ്ടത്ര ജാഗ്രതയും കരുതലും കാണിക്കണം

ഇത്തരത്തില്‍ അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ വേണ്ടത്ര ജാഗ്രതയും കരുതലും സർക്കാർ കാണിക്കണമെന്നും കെസിബിസി പ്രോ-ലൈഫ് സമിതി സംസ്ഥാന പ്രസിഡന്‍റ് ജോണ്‍സണ്‍ ചൂരേപ്പറമ്ബില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ എന്നിവർ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →