സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനത്ത് സ്വീകരണം

തിരുവനന്തപുരം: ബിജെപിയില്‍ നിന്നു രാജിവച്ച്‌ കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ക്ക് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്വീകരണം നല്‍കി. കെപിസിസി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം. ലിജു ഷാള്‍ അണിയിച്ച്‌ സന്ദീപിനെ സ്വീകരിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു

കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ നിയമസഭയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും സന്ദീപ് വാര്യര്‍ പങ്കെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →