കോണ്‍ഗ്രസ് എംപിമാർ ഇന്ന് സംബാല്‍ സന്ദർശിക്കും

ഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും അഞ്ചു കോണ്‍ഗ്രസ് എംപിമാരും ഇന്ന് (04.12.2024) സംബാല്‍ സന്ദർശിക്കുമെന്ന് ഉത്തർപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ അജയ് റായ് അറിയിച്ചു. കോണ്‍ഗ്രസ് പ്രതിനിധി സംഘങ്ങളോടൊപ്പം വയനാട് എംപി പ്രിയങ്ക ഗാന്ധിയും സംബാല്‍ സന്ദർശിക്കാൻ സാധ്യതയുണ്ട്. കലാപബാധിത പ്രദേശമായ സംബാലിലേക്ക് 10 വരെ പുറത്തുനിന്നുള്ളവർക്ക് നിരോധനം നിലനില്‍ക്കുന്ന സാഹചര്യമായതിനാല്‍ രാഹുലിന്‍റെ സന്ദർശനം മാറ്റിവയ്ക്കണമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിട്ടുണ്ട്.

സമുദായ സാഹോദര്യം തകർക്കാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണെന്നു അഖിലേഷ് യാദവ്

സംബാലിലെ സംഘർഷം രാജ്യത്തെ സമുദായ സാഹോദര്യം തകർക്കാൻ മുൻകൂട്ടി തയാറാക്കിയ പദ്ധതിയാണെന്നു സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭയില്‍ ആരോപിച്ചു. സംബാലില്‍ നടന്ന കലാപം ആസൂത്രിതമാണെന്നും രാജ്യത്തുടനീളം ഖനനം നടത്താനുള്ള ചർച്ചകള്‍ ഇപ്പോള്‍ നടക്കുന്നത് ബിജെപിയുടെ പദ്ധതിയുടെ ഭാഗമാണെന്നും അഖിലേഷ് പറഞ്ഞു

പ്രദേശത്ത് ഇപ്പോള്‍ സ്ഥിതിഗതികള്‍ സാധാരണനിലയിലാണെന്നും രാഹുലിന്‍റെ സന്ദർശനം പ്രകോപനത്തിലേക്ക് നയിച്ചേക്കാമെന്നും മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണർ പറഞ്ഞു. സംബാലില്‍ മസ്ജിദ് സർവേക്കിടെയുണ്ടായ കലാപത്തില്‍ നാല് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനു ശേഷം പ്രദേശം പോലീസ് കാവലിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →