ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി : വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാർലമെന്റില്‍ പ്രസ്‌താവന നടത്തും.

ഡല്‍ഹി: ഇന്ത്യ- ചൈന ബന്ധത്തിലെ പുരോഗതി സംബന്ധിച്ച്‌ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് പാർലമെന്റില്‍ പ്രസ്‌താവന നടത്തും.അതിർത്തിയിലെ സേനാപിന്മാറ്റം അടക്കമുള്ള കാര്യങ്ങളില്‍ 2024 ഒക്ടോബർ 21ന് ഇരുരാജ്യങ്ങളും ധാരണയായിരുന്നു. ഇതോടെ നാലുവർഷത്തിലേറെ നീണ്ടുനിന്ന സംഘർഷ സാഹചര്യത്തിനാണ് അയവുണ്ടായത്. ദെപ്‌സാംഗ് – ദെംചോക് മേഖലകളിലെ സേനാ പട്രോളിംഗിലും ധാരണയായിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ലോക സമാധാനത്തിനും, സ്ഥിരതയ്‌ക്കും, പുരോഗതിക്കും പരമപ്രധാനം

ഒക്ടോബർ 23ന് റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം ലോക സമാധാനത്തിനും, സ്ഥിരതയ്‌ക്കും, പുരോഗതിക്കും പരമപ്രധാനമാണെന്ന് നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →