നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം : ടി.വി പ്രശാന്തിന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്ന് മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ

കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി.വി പ്രശാന്തനെതിരെ മുൻ കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ വിജിലൻസില്‍ പരാതി നല്‍കി..2024 നവംബർ 30ന് ഉച്ചയ്ക്ക് 12.45 നാണ് പരാതി നല്‍കിയത്.

ഉന്നത ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് മോഹനൻ

പൊതു സേവകനായ കണ്ണൂർ അഡീഷനല്‍ മജിസ്ട്രേറ്റിന് കൈക്കുലി നല്‍കിയെന്ന് പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞ പ്രശാന്തൻ ഉന്നത ഉദ്യോഗസ്ഥൻ്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് മോഹനൻ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതുകൂടാതെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജില്‍ താല്‍ക്കാലിക ജീവനക്കാരനായ പ്രശാന്തൻ്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →