കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രി വികസന പാതയിലെ വിവിധ പദ്ധതികള്‍ക്ക് ഡിസംബർ 1 ന് തുടക്കമാവും .സംസ്ഥാനത്തെ ഏറ്റവും മികച്ച ആതുരാലയങ്ങളില്‍ ഒന്നാണിത്. ജനറല്‍ ആശുപത്രി കോണ്‍ഫറൻസ് ഹാളില്‍ ടി.ജെ. വിനോദ് എം.എല്‍.എയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങില്‍ മന്ത്രി വീണാ ജോർജ് പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും.
പുതിയ പദ്ധതികൾ
ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രം നവീകരിച്ച കെട്ടിടം, ബ്ലഡ് സെന്റർ ആൻഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷൻ, പീഡിയാട്രിക് പാലിയേറ്റീവ് ഹോംകെയർ പദ്ധതി, പ്രതീക്ഷ പാലിയേറ്റീവ് പദ്ധതി, ആന്റി ബയോട്ടിക് പോളിസി റിലീസ്, നവീകരിച്ച ഫീമെയില്‍ മെഡിക്കല്‍ വാർഡ്, നവീകരിച്ച മരുന്ന് സംഭരണ കേന്ദ്രം, നവീകരിച്ച ഓഫ്താല്‍മോളജി ഡിപ്പാർട്ടുമെന്റ്, അവയവമാറ്റ ശസ്ത്രക്രിയ സെന്ററിന്റെ വാർഷികം അവയവദാനം – സോഷ്യല്‍ മീഡിയ ക്യാമ്പയിൻ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം, ഫൈബ്രോസ്കാൻ പ്രവർത്തനം, കാൻസർ കെയർ ബ്ലോക്കിലും സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലും ബുക് സ്റ്റാൻഡർ ലൈബ്രറി ആൻഡ് റീഡിംഗ് കോർണർ എന്നിങ്ങനെ 11പുതിയ പദ്ധതികള്‍ക്കാണ് ഡിസംബർ 1ന് ഉച്ചയ്ക്ക് 2.30 ന് തുടക്കം കുറിക്കുന്നത്.
മേയർ അഡ്വ.എം. അനില്‍കുമാർ, ഹൈബി ഈഡൻ എം.പി, കൗണ്‍സിലർ പദ്മജ എസ്. മേനോൻ, ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ. റീന, ഡി.എം.ഒ ഡോ. ആശാദേവി, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശിവപ്രസാദ് തുടങ്ങിയവർ സംബന്ധിക്കും