കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനയെന്ന് കേന്ദ്രം

ഡൽഹി : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പുതിയ 500 രൂപയുടെ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 312 ശതമാനവും 2000 രൂപ വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 166 ശതമാനവും വര്‍ധനയുണ്ടായെന്നാണ് കേന്ദ്രധനകാര്യമന്ത്രാലയത്തിന്റെ കണക്ക്.ഡി.എം.കെ. എം.പി. ടി.എം. സെല്‍വഗണപതിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ഇക്കാര്യം വ്യക്തമാക്കിയത്.

മൊത്തം വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവാണ് രേഖപ്പെടുത്തിയത്

അതേസമയം, 2024 സാമ്പത്തിക വര്‍ഷത്തില്‍ 500 രൂപയുടെ വ്യാജനോട്ടുകളില്‍ 15% കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. 2022 സാമ്പത്തിക വര്‍ഷം 102% വര്‍ധനയാണ് ഉണ്ടായത്. 500, 2000 രൂപയുടെ വ്യജനോട്ടുകളില്‍ വര്‍ധനയുണ്ടായിട്ടും മൊത്തം വ്യാജനോട്ടുകളുടെ എണ്ണത്തില്‍ 30% കുറവാണ് രേഖപ്പെടുത്തിയതെന്നും സര്‍ക്കാര്‍ കണക്ക് വ്യക്തമാക്കുന്നു.

2018-19 സാമ്ബത്തിക വര്‍ഷത്തില്‍ 500 രൂപയുടെ 21,865 ദശലക്ഷം വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. 202223 സാമ്ബത്തിക വര്‍ഷത്തില്‍ ഇത് 91,110 ദശലക്ഷമായി ഉയര്‍ന്നു. 202324 വര്‍ഷത്തില്‍ ഇത് 85,711 ദശലക്ഷമായി കുറഞ്ഞു. 2000 രൂപയുടെ വ്യാജനോട്ടുകള്‍ 201819ല്‍ ഉണ്ടായിരുന്ന 21,847 ദശലക്ഷത്തില്‍നിന്ന് 202324 വര്‍ഷത്തില്‍ 26,035 ദശലക്ഷമായി ഉയര്‍ന്നുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →