ആലപ്പുഴ: പാർട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് നടക്കുന്ന ലോക്കല്‍ ഏരിയ സമ്മേളനങ്ങളില്‍ ഉള്‍പ്പാർട്ടി ചർച്ചയുടെ മറവില്‍ ഗുണ്ടാവിളയാട്ടവും പോർവിളിയുമാണ് നടക്കുന്നതെന്ന് ജെ.എസ്.എസ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ആർ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.രാജു റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി.സുരേഷ്, വി.കെ.അമ്പർഷൻ, നേതാജി രാജേഷ്, സജിമോൻ കുട്ടനാട്, കെ.എ.ഫിറോസ്, രാജു കട്ടത്തറ, സാബു കണ്ടത്തില്‍ എന്നിവർ സംസാരിച്ചു