ഡല്‍ഹി: വന്യജീവി ആക്രമണത്തില്‍ മരണം സംഭവിച്ചാല്‍ നല്‍കുന്ന സഹായധനം പത്തു ലക്ഷമായി വർധിപ്പിച്ചിട്ടുണ്ടെന്നും ഇതില്‍ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കുന്നതെന്നും ലോക്സഭയില്‍ കേന്ദ്രസർക്കാർ വ്യക്തമാക്കി.കേരളത്തില്‍ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ 84 പേർ കൊല്ലപ്പെട്ടതായും മന്ത്രി അറിയിച്ചു.
സംസ്ഥാന ങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍നിന്നാണ് തുക നല്‍കുന്നത്
അടൂർ പ്രകാശ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് സഹമന്ത്രി കീർത്തി വർധനൻ സിംഗാണു മറുപടി നല്കിയത്.നഷ്‌ടപരിഹാരത്തിനുള്ള കേന്ദ്രവിഹിതം പ്രത്യേകമായി സംസ്ഥാനങ്ങള്‍ക്കു നല്‍കുന്നില്ല. വന്യജീവി സംരക്ഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന ങ്ങള്‍ക്ക് അനുവദിക്കുന്ന ഫണ്ടില്‍നിന്നാണ് തുക നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.