ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു

ന്യൂയോർക്ക് : 2024 നവംബർ 20 ന് ന്യൂയോർക്ക് സിറ്റിയില്‍ നടന്ന ഐക്യരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഗാസ വെടിനിർത്തല്‍ പ്രമേയം യുഎസ് അംബാസഡർ റോബർട്ട് വുഡ് വീറ്റോ ചെയ്തു. പ്രമേയത്തിനു അനുകൂലമായി 14 വോട്ടുകള്‍ നേടിയെങ്കിലും, സെക്യൂരിറ്റി കൗണ്‍സിലിലെ തിരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങള്‍ (E10) മുന്നോട്ടുവച്ച കരട് പ്രമേയം സ്ഥിരാംഗമായ യു.എസ്.വീറ്റോ ചെയ്യുകയായിരുന്നു

. നിരുപാധികമായ വെടിനിർത്തലിനെ പിന്തുണയ്ക്കാൻ യുഎസിന് കഴിയില്ലെന്ന് റോബർട്ട് വുഡ്

എല്ലാ ബന്ദികളേയും ഉടനടി നിരുപാധികം മോചിപ്പിക്കാനുള്ള കൗണ്‍സിലിൻ്റെ ആവശ്യവും അംഗീകരിച്ചില്ല ഒരു പ്രമേയം അംഗീകരിക്കുന്നതിന്, അത് അനുകൂലമായി കുറഞ്ഞത് ഒമ്പത് വോട്ടുകളെങ്കിലും ഉറപ്പാക്കണം, അഞ്ച് സ്ഥിരാംഗങ്ങളില്‍ ആരുടെയെങ്കിലും നിഷേധ വോട്ടുകളോ വീറ്റോകളോ പാടില്ല. യുഎൻ ചാർട്ടർ പ്രകാരം, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉയർത്തിപ്പിടിക്കുന്ന പ്രാഥമിക ഉത്തരവാദിത്തം സുരക്ഷാ സമിതിക്കുണ്ട്. ഹമാസും മറ്റ് തീവ്രവാദികളും ഗാസയില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ടില്ലെങ്കില്‍ നിരുപാധികമായ വെടിനിർത്തലിനെ പിന്തുണയ്ക്കാൻ യുഎസിന് കഴിയില്ലെന്ന് യുഎസ് പ്രതിനിധി അംബാസഡർ റോബർട്ട് വുഡ് പ്രസ്താവനയില്‍ പറഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →