.ഡല്‍ഹി : സംസ്ഥാനത്തിന് പുറത്തുള്ളവർക്ക് മണിപ്പൂരില്‍ പ്രവേശിക്കുന്നതിന് പ്രത്യേക പെർമിറ്റ് ഏർപ്പെടുത്തിയ നടപടിയില്‍ നിലപാട് അറിയിക്കാൻ എട്ടാഴ്ച സമയം അനുവദിച്ച് സുപ്രീംകോടതി.ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സർക്കാരിന് സമയം നല്‍കിയത്.government,
‘അംറ ബംഗാളി’ സംഘടന നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.
‘അംറ ബംഗാളി’ സംഘടന നല്‍കിയ ഹർജി 2024 നവംബർ 20 ന് പരിഗണിച്ചപ്പോള്‍ സർക്കാർ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. പ്രത്യേക പെർമിറ്റ് ഭരണഘടനാ വിരുദ്ധമാണെന്നാണ് സംഘടനയുടെ വാദം. മണിപ്പൂരിന് പുറമെ അരുണാചല്‍ പ്രദേശ്, നാഗാലാൻഡ്, മിസോറം സംസ്ഥാനങ്ങളിലും ഇന്നർ ലൈൻ പെർമിറ്റ് നിലവിലുണ്ട്