മതവിദ്വേഷ പരാമർശം : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

.കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റ് എൻ. അരുണ്‍ ഡിജിപിക്ക് പരാതി നല്‍കി.
മതത്തിന്‍റെ പേരില്‍ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി.

പദവി ദുരുപയോഗം ചെയ്തു

കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച്‌ തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്‍റെ പേരില്‍ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →