കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിച്ച് സർക്കാർ

.തിരുവനന്തപുരം: ട്വന്റി, ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിന് പണം അനുവദിക്കാതെ വഴുതിമാറിയ സർക്കാർ ഒടുവില്‍ കോടതി ഉത്തരവിനെ തുടർന്ന് പണം അനുവദിച്ചു. . കിഴക്കമ്പലത്തെ മാളിയേക്കല്‍പ്പടി – പഴങ്ങനാട് റോഡ്, തൈക്കാവ് – ചൂരക്കോട് റോഡ് എന്നിവയുടെ നിർമ്മാണത്തിനാണ് പണം അനുവദിച്ചത്. മൂന്ന് വർഷത്തിനുശേഷം 2024 നവംബർ 18 നാണ് തുക അനുവദിച്ച്‌ സർക്കാർ ഉത്തരവിറക്കിയത്.

സർക്കാരിനെതിരെ കോടതിയലഷ്യക്കേസുമായി പഞ്ചായത്ത് കോടതിയിലെത്തിയതോടെയാണ് അനുമതി

2021-22വർഷം റോഡ് സംരക്ഷണ ഫണ്ടില്‍ നിന്ന് പണം അനുവദിക്കാനായിരുന്നു ഭരണാനുമതി. എന്നാല്‍, തുക നല്‍കാതിരുന്നതിനെ തുടർന്ന് കിഴക്കമ്പലം പഞ്ചായത്ത് 2022ല്‍ കോടതിയെ സമീപിച്ചു.2023ല്‍ കോടതി തുക അനുവദിക്കാൻ വിധിച്ചു. കാലാഹരണപ്പെട്ട 2021-22ലെ റോഡ് സംരക്ഷണ ഫണ്ടില്‍ നിന്നാണ് സർക്കാർ തുക അനുവദിച്ചത്. ഇത് ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിച്ചതോടെ സർക്കാർ ഉത്തരവ് പിൻവലിച്ച്‌ കിഴക്കമ്പലം പഞ്ചായത്തിലെ മെയിന്റനൻസ് ഫണ്ടില്‍ നിന്ന് അനുവദിക്കാൻ ഉത്തരവിറക്കി. ഈ ഫണ്ടിലും പണമില്ല. സർക്കാരിനെതിരെ കോടതിയലഷ്യക്കേസുമായി പഞ്ചായത്ത് കോടതിയിലെത്തി.ഇതോടെയാണ് നടപ്പ് വർഷത്തെ റോഡ് സംരക്ഷണ ഫണ്ടില്‍ നിന്ന് 1,58,24,775രൂപ ഇന്നലെ അനുവദിച്ചത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →