തൊടുപുഴ (ഇടുക്കി): എം.ഡി.എം.എയും കഞ്ചാവുമായി രണ്ടുപേർ പിടിയില്‍. സിനിമ-ബിഗ്‌ബോസ് താരം എറണാകുളം കുന്നത്തുനാട് വെങ്ങോല പള്ളിക്കൂടത്തിങ്കല്‍ വീട്ടില്‍ പരീക്കുട്ടി (ഫരീദുദ്ദീൻ-31), കോഴിക്കോട് വടകര കാവിലുംപാറ കൊയിലോംചാല്‍ പെരിമാലില്‍ വീട്ടില്‍ ജിസ്‌മോൻ (34) എന്നിവരാണ് മൂലമറ്റം എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.ഇവരില്‍ നിന്നും10.5 ഗ്രാം എം.ഡി.എം.എ.യും ഒൻപത് ഗ്രാം കഞ്ചാവും പിടികൂടി.
കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും
നവംബർ 16 ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പുള്ളിക്കാനം എസ് വളവില്‍ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. പരിശോധനയില്‍ ലക്ഷങ്ങള്‍ വിലവരുന്ന ലഹരിവസ്തുക്കള്‍ കണ്ടെത്തി. ഇവർ സഞ്ചരിച്ചിരുന്ന കാറും പിടിച്ചെടുത്തു. കാറിനുള്ളില്‍ പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയും കുട്ടിയുമുണ്ടായിരുന്നു. അതിനാല്‍ ഏറെ കഷ്ടപ്പെട്ടാണ് ഉദ്യോഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തത്.